നീലമേഘം ഒരു പീലിക്കണ്ണ്
Music:
Lyricist:
Singer:
Raaga:
Film/album:
നീലമേഘം ഒരു പീലിക്കണ്ണ്
വേലെടുത്ത മുരുകന്‍ കേളിയാടും
പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
ആ കണ്ണിലുണരുന്ന കണ്ണാക്കൂ.. എന്നെ
അറിവിന്റെ വേദക്കണ്ണാക്കൂ...
(നീലമേഘം)
കടലിന്‍ നടുവിലെ കല്മഷദ്വീപിലെ
പടുമരമായെന്നെ മുറിയ്‌ക്കൂ...
നൂറു സൂര്യന്മാര്‍ ഉദിയ്‌ക്കുന്ന വേലാല്‍
ഈ താരകഹൃദയം പിളര്‍ക്കൂ...
മോക്ഷപ്പഴനിയില്‍ മാമ്പഴമായെന്റെ
മോഹം സ്വീകരിക്കൂ.. ഈ
മോഹം സ്വീകരിക്കൂ...
(നീലമേഘം)
തളയായ് തൃക്കാലില്‍ ചിരിപ്പിക്കൂ.. മനം
തങ്കവര്‍ണ്ണ മയിലാക്കി പറന്നുയരൂ..
കുലഗിരിമുടിയിലും അലകടല്‍ത്തോളിലും
ആകാശക്കാവടിയാടിക്കൂ.. നീ
അഗ്നിക്കാവടിയാടിക്കൂ...
(നീലമേഘം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neelamegham, neelamekham, neelamegam
Additional Info
ഗാനശാഖ: