തുയിലുണരുക തുയിലുണരുക
Music:
Lyricist:
Singer:
Raaga:
Film/album:
തുയിലുണരുക, തുയിലുണരുക കരിമലവാസാ
വരമരുളുക, വരമരുളുക കലിയുഗവരദാ
സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
(തുയിലുണരുക..}
കാട് ഞങ്ങൾക്കു വീട്; കല്ലും മുള്ളും പൂവ്
കാട്ടിലെ മൃഗക്കൂട്ടവും വഴികാട്ടിടും നടക്കാവ്
ശരണം അയ്യപ്പാ; സ്വാമി ശരണം അയ്യപ്പാ
ഞങ്ങൾ ശബരിമലക്കിളികളായി വരണം അയ്യപ്പാ
(തുയിലുണരുക..)
പമ്പയാറ്റിൻ തീരം; പാവനമാം തീർത്ഥം
പഴയ ജന്മ ദുരിതവും മേൽകഴുകിടും മുഹൂർത്തം
ശരണം അയ്യപ്പാ; സ്വാമി ശരണം അയ്യപ്പാ
ഞങ്ങൾ കരിമലയുടെ കരുണതേടി വരണം അയ്യപ്പാ
(തുയിലുണരുക)
ഇരുമുടിയുടെ ഭാരം; ഇനിയുമെത്ര ദൂരം
പതിനെട്ടാം പടിയിലേതു പടിയിലെന്റെ മോക്ഷം
ശരണം അയ്യപ്പാ; സ്വമി ശരണം അയ്യപ്പാ
വീണ്ടും പുനരപിയുടെ പിടിയിൽ മുക്തി തരണം അയ്യപ്പാ
(തുയിലുണരുക )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thuyilunaruka thuyilunaruka
Additional Info
ഗാനശാഖ: