വെള്ളപ്പളുങ്കൊത്ത പുഞ്ചിരിയോടെ
വെള്ളപ്പളുങ്കൊത്ത പുഞ്ചിരിയോടെ
വെള്ളിച്ചിലമ്പിന്റെ കൊഞ്ചലിലൂടെ
തത്തിത്തുടിച്ചു തുളുമ്പിവാ പെണ്ണേ
തക്കിളിത്താമര തേനരിപ്രാവേ നീ
വർണ്ണക്കൊടിക്കൂറ കാറ്റിൽ പറത്തീ
സ്വർണ്ണച്ചിറകുള്ള മഞ്ചലിലേറീ
തഞ്ചത്തിൽ താളത്തിൽ പാടിവാ കണ്ണാ
താരമ്പൻ തോൽക്കുന്ന താരുണ്യം പോലെ നീ
മാണിക്യച്ചെപ്പുകൾ മാറിൽ വിരിഞ്ഞൂ
മാൻമിഴിപ്പൂക്കളിൽ ദാഹം നിറഞ്ഞൂ (2)
നീയും ഞാനും പ്രേമോത്സവത്തിൽ
നിത്യനിദാനപ്രസാദങ്ങളായി
(വെള്ളപ്പളുങ്കൊത്ത .....)
ആയില്യം മാനത്ത് പൂപ്പന്തൽകെട്ടി
ആയിരംവല്ലികൾ തോരണം തൂക്കി (2)
പൂവും നീരും പൂജിച്ചു നിന്നെ
പൂത്താലി ചാർത്തി മണവാട്ടിയാക്കും
വർണ്ണക്കൊടിക്കൂറ കാറ്റിൽ പറത്തീ
സ്വർണ്ണച്ചിറകുള്ള മഞ്ചലിലേറീ
തഞ്ചത്തിൽ താളത്തിൽ പാടിവാ കണ്ണാ
താരമ്പൻ തോൽക്കുന്ന താരുണ്യം പോലെ നീ
വെള്ളപ്പളുങ്കൊത്ത പുഞ്ചിരിയോടെ
വെള്ളിച്ചിലമ്പിന്റെ കൊഞ്ചലിലൂടെ
തത്തിത്തുടിച്ചു തുളുമ്പിവാ പെണ്ണേ
തക്കിളിത്താമര തേനരിപ്രാവേ നീ