ഏകാന്തതയിലൊരാത്മാവ്

ഏകാന്തതയിലൊരാത്മാവ് മാത്രം
ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്നവേദിയിലന്നവൾ
ഏതോ വിചാരിച്ചു നിന്നു
ഏകാന്തതയിലൊരാത്മാവ് മാത്രം

എത്താത്ത പൂമരക്കൊമ്പിലാ പൂങ്കുല
അപ്പോഴും ചിരി തൂകി നിന്നു
കൈതവം കാണാത്ത ഗ്രാമീണകന്യതൻ
കൈവള ചാർത്തുകൾ പോലെ
ഏകാന്തതയിലൊരാത്മാവ് മാത്രം

കരളിന്റെ ചക്രവാളങ്ങളിൽ ഞാനൊരു
നിറമില്ലാ മഴവില്ലു നെയ്തു
ശ്രുതി ചേർന്നിണങ്ങാത്ത മണിവീണയെന്തിനോ
സ്വരമില്ലാ രാഗങ്ങൾ പെയ്തു

ഏകാന്തതയിലൊരാത്മാവ് മാത്രം
ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്നവേദിയിലന്നവൾ
ഏതോ വിചാരിച്ചു നിന്നു
ഏകാന്തതയിലൊരാത്മാവ് മാത്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Ekanthathayilorathmavu

Additional Info

അനുബന്ധവർത്തമാനം