സുഖവാസമന്ദിരം ഞാൻ
ആ.. ആ..
സുഖവാസമന്ദിരം ഞാന്‍ പണിഞ്ഞുസുമശയ്യ പനിനീരില്‍ അലങ്കരിച്ചു
മനസ്സിനുള്ളില്‍ നിനക്കു വേണ്ടി ഒരു
സുഖവാസമന്ദിരം ഞാന്‍ പണിഞ്ഞു
(സുഖവാസമന്ദിരം...)
നാണം മയങ്ങുന്ന രൂപസൗഭാഗ്യമേ
നയനങ്ങള്‍ക്കഭിരാമമേ
സ്വന്തം പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കുമീ
സ്വയംവരപ്പന്തലില്‍ വന്നിരിക്കൂ
സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ
(സുഖവാസമന്ദിരം...)
സ്വര്‍ണ്ണക്കൊലുസ്സിന്റെ മഞ്ജുസംഗീതമായ്
സ്വരരാഗലയഗീതമായ് (2)
ഈ മന്ദിരത്തിലെ ശയ്യാഗൃഹത്തിലെ
ഈരടിത്താരാട്ടില്‍ നീ ലയിക്കൂ
സ്വന്തമാക്കൂ എന്നെ സ്വന്തമാക്കൂ
(സുഖവാസമന്ദിരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Sukhavasa Mandiram
Additional Info
ഗാനശാഖ: