ഇന്നോളം കാണാത്ത മുഖപ്രസാദം
Music:
Lyricist:
Singer:
Film/album:
ഇന്നോളം കാണാത്ത മുഖപ്രസാദം
ഈയിടെപ്പെണ്ണിനൊരു കള്ളനാണം
ഒറ്റയ്ക്കിരുന്നണിഞ്ഞൊരുങ്ങിക്കൊണ്ടാരെയോ (2)
ഓർക്കുമ്പോൾ ഉണരുന്ന ശൃംഗാരം
(ഇന്നോളം...)
മിണ്ടാപ്പൂച്ചയുടെ കപടഭാവം
ഉള്ളിൽ ചെണ്ടമേളം കൊട്ടുമാശാവാദ്യഘോഷം (2)
ഇളകിയാട്ടം തിരനോട്ടം മുടിയാട്ടം
ഇപ്പോൾ ഇടയ്ക്കിടെ പെണ്ണിനൊരു ചാഞ്ചാട്ടം
ആ ഇളം നെഞ്ചിൽ ഉത്സാഹത്തുള്ളാട്ടം
(ഇന്നോളം..)
ആയിരം നെയ്ത്തിരി കൈത്തിരി പൂത്തിരി
ആരോരും കാണാത്ത കള്ളച്ചിരി (2)
താലി പീലി മയില്പീലി
പിന്നെ താലികെട്ടുത്സവ താലപ്പൊലി
മോഹം താളം തുള്ളും തങ്കച്ചിലമ്പൊലി
(ഇന്നോളം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Innolam kanatha
Additional Info
ഗാനശാഖ: