ദൈവം ഭൂമിയിൽ

 

ദൈവം ഭൂമിയിൽ ഇറങ്ങി വന്നൂ
പണ്ടു മർത്ത്യർക്കു വേണ്ടിയൊരു കട തുറന്നൂ (2)
സർവ്വ സമഷ്ടം നിരത്തി വെച്ചു
സർവ്വർക്കും ഇഷ്ടവിലയ്ക്കവ കൊടുത്തൂ
ദൈവം...

യുവതികൾ അഴകിനെ വിലയ്ക്കു വാങ്ങി
യുവാക്കൾ ആശകൾ വിലയ്ക്കു വാങ്ങി
നേതാക്കൾ നുണകളെ വിലയ്ക്ക് വാങ്ങി
നേതാക്കൾ കീർത്തികൾ വിലയ്ക്ക് വാങ്ങി
(ദൈവം....)

കണ്ണുകൾ കണ്ണീർ വിലയ്ക്ക് വാങ്ങി
ചിന്തകർ ഭാവനകൾ കടം വാങ്ങി (2)
ബന്ധുക്കൾ ബന്ധങ്ങൾ പിരിച്ചു വാങ്ങി (2)
സമ്പന്നർ ഏഴകളെ പിടിച്ചു വാങ്ങി
(ദൈവം...)

മാനവസ്നേഹമൊന്നു ബാക്കി നിന്നു
എല്ലോരും അതു വാങ്ങാൻ മടിച്ചു നിന്നൂ (2)
നമ്മളെ ഈ വീട്ടിൽ കാത്തരുളും
ഈ തമ്പുരാൻ മാത്രമതു വാങ്ങിയല്ലോ
ആ തമ്പുരാൻ നീണാൾ വാണിടട്ടേ
ആ തമ്പുരാൻ നീണാൾ വാണിടട്ടേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
daivam bhoomiyil

Additional Info

അനുബന്ധവർത്തമാനം