ഓംകാരപ്പൊരുളിന്റെ
Music:
Lyricist:
Singer:
Film/album:
ഓംകാരപൊരുളിന്റെ പത്മാധരത്തിലെ
ഓടക്കുഴൽ കേട്ടു ഞാനുണർന്നൂ
അഞ്ജനക്കണ്ണനാം കൃഷ്ണനെൻ ജീവിതത്തിൽ
ആശ്വാസമരുളുവാൻ കടന്നു വന്നൂ
നാദമായ് രൂപമായ് നാമഭേദങ്ങളായ്
ജീവപ്രപഞ്ചം നിറഞ്ഞവനേ
എണ്ണിയാൽ തീരാത്ത നിൻ പ്രസാദങ്ങൾക്ക്
മുജ്ജന്മപുണ്യം ഞാനെന്തു ചെയ്തൂ
(ഓംകാര...)
കൈക്കുഞ്ഞിനേപ്പോൽ അനുസരിച്ചൂ
എന്റെ കല്പനയൊക്കെയും ശ്രീകൃഷ്ണൻ
കിലുക്കാം പെട്ടികളാം പേരക്കിടാങ്ങളെ
കിളിപ്പാട്ടു പാടീ ഉറക്കി കൃഷ്ണൻ
(ഓംകാര...)
തോഴനായ് മന്ത്രിയായ് ആചാര്യനായ്
ദേവദേവനായ് ഭൃത്യനായ് എനിക്കു കൃഷ്ണൻ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ohmkara porulinte
Additional Info
ഗാനശാഖ: