ഏറ്റുമാനൂരമ്പലത്തിൻ പരിസരത്ത്
Music:
Lyricist:
Singer:
Film/album:
ഏറ്റുമാനൂരമ്പലത്തിൻ പരിസരത്ത്
പണ്ടു പാർത്തിരുന്നു പാവമൊരു തിരുമേനി (2)
തിരുമേനിക്കഞ്ചാറാണ്മക്കൾ
അവർ പിറവിയിലേ..
അവർ പിറവിയിലേ നിർഗ്ഗുണ പരബ്രഹ്മങ്ങൾ
(ഏറ്റുമാനൂരമ്പലത്തിൻ....)
മൂത്തവനു താടക പോലൊരു ഭാര്യ
കലി മൂത്തൊരു ശൂർപ്പണഖ ഇളയവനും (2)
ഇരുവരും ഭാര്യമാർക്ക് കാവലിരുന്നു (2)
സ്വന്തം അച്ഛനേം അമ്മയേം അവർ മറന്നു
(ഏറ്റുമാനൂരമ്പലത്തിൻ....)
തിരുമേനി പാവമൊരു നായെ വളർത്തി
നന്ദിയും സ്നേഹവും ഊട്ടി വളർത്തി (2)
തിരുമുൻപിലവനെന്നും വണങ്ങി നിന്നു
ആ ഹൃദയത്തിൽ തിരുമേനി കുടിയിരുന്നു
(ഏറ്റുമാനൂരമ്പലത്തിൻ....)
ബന്ധുത നാണിച്ചു തല കുനിച്ചു
ആത്മബന്ധത്തിൻ ചൈതന്യ തിരുമുൻപിൽ (2)
നന്ദിയുള്ള മക്കളല്ലേ മർത്ത്യരാകൂ
നായ്ക്കൾ നന്ദി കെട്ട മക്കളേക്കാൾ എത്ര ഭേദം
നായ്ക്കൾ നന്ദി കെട്ട മക്കളേക്കാൾ എത്ര ഭേദം
(ഏറ്റുമാനൂരമ്പലത്തിൻ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ettumanoorambalathin parisarathu
Additional Info
ഗാനശാഖ: