ഹരിത കാനന ശ്യാമളച്ഛായയിൽ
ഹരിത കാനന ശ്യാമളഛായയിൽ
മധുരമാലേയ സൌരഭ്യധാരയിൽ (2)
ആനന്ദലീനരായ് ഗാനങ്ങൾ പാടി
ആനന്ദലീനരായ് ഗാനങ്ങൾ പാടി
ആരോമലേ നമുക്കിരിയ്ക്കാം
ആരോമലേ നമുക്കിരിയ്ക്കാം...
മധു പകരാം അതു നുകരാം (2)
മദകരസ്വപ്നങ്ങൾ കാണാം
മദകരസ്വപ്നങ്ങൾ കാണാം....
പച്ചമലപ്പൈങ്കിളിയേ പഞ്ചാരക്കുറത്തീ
കൊച്ചുകള്ളീ നിന്നെക്കാണാൻ ഓടിയോടിയെത്തീ
ഏൻ ഓടിയോടിയെത്തീ
പോ കുറവാ പൊയ്കുറവാ പണ്ടു ചൊന്ന പോലെ
വാകപൂത്ത മാസത്തിൽ വന്നില്ലല്ലോ കാണാൻ
താൻ വന്നില്ലല്ലോ കാണാൻ
എൻ കുറത്തീ നിനക്കുവേണ്ടി ഏഴു നാടു ചുറ്റി
തങ്കവള തരിവളയും ഒഢ്യാണവും വാങ്ങീ
തങ്കവള മാത്രമായാൽ ചങ്കിനുള്ളിൽ വാഴും
പൈങ്കിളിക്കു പശിമാറ്റാൻ എന്തു നൽകും താന്
ഹും എന്തു നൽകും താന്
മനസ്സിലെ പൈങ്കിടാവിൻ പാലു നൽകാം
മാർചൂടിൽ നിന്നെടുത്ത തേനും നൽകാം
പുന്നാരം പറയുന്ന പുലിക്കുറവാ
വന്നാട്ടേ വന്നാട്ടേ കൈതന്നട്ടേ
ലലലലല ലല്ലലല്ലല
ലലലലല ലല്ലലല്ലല
ലലലലല ലല്ലലല്ലല
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Haritha Kaananan Syamala Chayayil
Additional Info
Year:
1976
ഗാനശാഖ: