മനോഹരീ മനോഹരീ
മനോഹരീ മനോഹരീ
മറഞ്ഞു നില്‍ക്കുവതെന്തേ
പരിഭവമാണോ കോപമാണോ
അരികില്‍ വരുവാന്‍ നാണമാണോ
(മനോഹരീ....)
സ്നേഹമയീ നീ ചേതനയില്‍
മോഹത്തിന്‍ മധു പകരുമ്പോള്‍
പകരം തരുവാന്‍ എന്‍ കൈയ്യില്‍
തകര്‍ന്നൊരോടക്കുഴല്‍ മാത്രം
(മനോഹരീ.....)
പനിനീരലരേ നീയണിയും
തുഷാരബിന്ദുവിലലിവൂ ഞാന്‍
ഞാനിനിയില്ലാ നീ മാത്രം
ഞാനെന്നുള്ളതു നുണ മാത്രം
(മനോഹരീ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manoharee