സ്നേഹസ്വരൂപനാം എൻ ജീവനായകാ

സ്നേഹസ്വരൂപനാം എന്‍ ജീവനായകാ
നിന്‍ തിരുമുന്‍പില്‍ വരുന്നൂ
വേദന തിങ്ങുമീ ജീവിതം നല്‍കിയ
കണ്ണീര്‍ കണികയുമായ്
കണ്ണീര്‍ കണികയുമായ്

നിത്യഹരിതമാം മേച്ചില്പുറങ്ങളില്‍
എന്നെ നടത്തേണമേ
സ്വഛജലാശയ തീരത്തിലേക്കു നീ
എന്നേ നയിക്കേണമേ
എന്നേ നയിക്കേണമേ
(സ്നേഹസ്വരൂപനാം..)

സത്യപ്രകാശം ചൊരിഞ്ഞെന്‍ വഴികളെ
ധന്യമാക്കീടേണമേ
മൃത്യുവിന്‍ താഴ്വര തന്നിലെനിക്കൊരു
കൂട്ടായിരിക്കേണമേ കൂട്ടായിരിക്കേണമേ
(സ്നേഹസ്വരൂപനാം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sneha swaroopanam