കണ്ണാളെ കൗമാരക്കണ്ണിണയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
കണ്ണാളേ കൗമാരക്കണ്ണിണയിൽ
നാണത്തിൻ മയ്യെഴുതും രാവോ നാളെ
പൂമോളെ നിന്നോമൽ പൂങ്കനവിൽ
ഖൽബിന്നു തേൻ കുടമായ് മാറുന്നില്ലേ
അരിമുല്ല ചേലേ നീയണിയുന്നു മൊഞ്ചേ
നല്ലരിമുല്ലേ ചേലേ അണിയുന്നു മൊഞ്ചേ
കതിരേകി കുളിരെല്ലാം മെയ്യോടെ
(കണ്ണാളേ...)

കണ്ണാടി തുണ്ടായി മാറും നെഞ്ചിൽ
ഈ കള്ളക്കണ്ണിൽ കൂടാറുണ്ടെന്നോ
നീ മാറിൽ മയ്യിൽ ചൂടാറുണ്ടെന്നോ(2)
ചില വളക്കുറുമ്പുകൾ ഒതുക്കിയങ്ങനെ പുതച്ചുറങ്ങാതെ
നിൻ ചെറുക്കനങ്ങനെ വിരുന്നൊരുക്കി
നീ വിളമ്പി വെയ്ക്കുന്നു
ആരും കാണാതെ മണപ്പൂമീനായ് നീന്തുന്നു
തൂമഞ്ഞെങ്ങും പെയ്യുന്നൊരീ നാളിൽ
(കണ്ണാളേ...)

മൈലാഞ്ചിക്കയ്യാലെന്നും പൊന്നേ
നീ മെല്ലെ മെല്ലെ മൂടാറുണ്ടെന്നോ
ഈ ചന്തം വീണ്ടും തേങ്ങാറുണ്ടെന്നോ (2)
ഇന്നിടയ്ക്കിടക്കിടെ ഒളിച്ചൊളിച്ചിടും കൊലുസ്സിളക്കുന്നു
കണ്ണടിയ്ക്കടി പിടച്ചു കൊണ്ടൊരു തിരക്കിലാവുന്നു
പൂമാരൻ ചേരുമ്പോൾ കവിൾ പൂവെന്തേ ചോക്കുന്നു
നല്ലിരവാം രാവുള്ളിൽ തൂക്കുന്നു
(കണ്ണാളേ....)