എന്തേ ഒരു നാണം

 

 

എന്തേ ഒരു നാണം  ദേവൻ വന്നു കൈനീട്ടുമ്പോൾ
മോഹം പോലെ തീരം തേടും ഓളങ്ങളേ

മൗനങ്ങളെ മൗനം കൊണ്ട് സ്പന്ദിതമാക്കി
ഓരോ വർണ്ണം വാരിത്തൂവി നീയെന്നിൽ നില്പൂ
കണ്ണിൻ ബിംബം കണ്ണിൽ കണ്ടൂ
നാമൊരേ ദേഹമായ് മാറിയല്ലോ
എൻ പുണ്യമല്ലോ..
(എന്തേ ഒരു നാണം..)

ദാഹങ്ങളിൽ ദാഹം പെയ്യും യാമങ്ങൾ തോറും
ഏതോ നൃത്തം ഏതോ സ്വപ്നം മുദ്രകൾ തന്നൂ
നെഞ്ചിൻ നാദം നെഞ്ചിൽ കേട്ടു
നാമൊരേ ജീവനായ് മാറിയല്ലോ
ഞാൻ ധന്യയല്ലോ
(എന്തേ ഒരു നാണം..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthe oru naanam