നീലാംബരത്തിലെ

 

നീലാംബരത്തിലെ നീരാളശയ്യയിൽ
ചായുന്ന ശശിബിംബമേ (2)
ഏതോ കിനാവിന്റെ രോമാഞ്ചസീമയിൽ
തേടുന്നതാരേ സഖീ തേടുന്നതാരേ സഖീ
(നീലാംബരത്തിലെ...)

ഈ രമ്യയാമങ്ങളിൽ സ്വർഗ്ഗീയനിമിഷങ്ങളിൽ
നിറയും സ്വരരാഗം അനുരാഗം നവഗാനാമൃതം
മദന മൃദുല മധുര രസം
മദന മൃദുല മധുര മധുരസം
(നീലാംബരത്തിലെ...)

ഈ ദിവ്യഹർഷങ്ങളിൽ വിരിയുന്ന പുഷ്പങ്ങളിൽ
നിറയും തിരുമധുരം മകരന്ദം നവഗാനാമൃതം
തരള തരള മധുര രസം
തരളതരള മധുര മധുരസം
(നീലാംബരത്തിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelaambarathile

Additional Info

അനുബന്ധവർത്തമാനം