എൻ കരവലയം തേടി നിന്നെ

 

എൻ കരവലയം തേടി നിന്നെ
എൻ കനവുകളി കണ്ടൂ  പൊന്നേ
എൻ കരളിൽ നീ കുളിരണിയൂ
എൻ മനസ്സിൽ നീ മലർ ചൊരിയൂ
കണ്ണാ എൻ അരികിൽ വാ
(എൻ കരവലയം...)

ദേവാ നിൻ മലർ മിഴിയിൽ
നാഥാ നിൻ ചൊടിയിണയിൽ
പൂവിന്റെ മകരന്ദം മധുവിന്റെ സുരഗന്ധം
തേടുന്ന മേവുന്ന കാമിനി ഞാൻ
(എൻ കരവലയം...)

മേലേ തെന്മല മാറിൽ
നീളെ തെങ്കാറ്റലയിൽ
കുളിരിന്റെ തളിരിളകി
മദനന്റെ  രസമിളകി
മതിമറന്നാടുന്ന രതിസഖീ ഞാൻ
(എൻ കരവലയം...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En karavalayam thedi ninne

Additional Info

അനുബന്ധവർത്തമാനം