മഴ ഞാൻ അറിഞ്ഞിരുന്നില്ല

മഴ ഞാൻ അറിഞ്ഞിരുന്നില്ല

നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ

വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല

എന്റെയുള്ളിൽ നിൻ ചിരി നേർത്ത്‌ പടരും വരെ
 (മഴ ഞാൻ അറിഞ്ഞിരുന്നില്ല..)

വേനൽ നിലാവിന്റെ മൗനം
നീരൊഴുക്കിൻ തീരാത്ത ഗാനം
ദൂരങ്ങളിൽ നിന്നുമേതോ
പാട്ടു മൂളും കുയിലിൻ സ്വകാര്യം
അറിയാതെ നിമിഷങ്ങളൂർന്നു
പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു
എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ
 (മഴ ഞാൻ അറിഞ്ഞിരുന്നില്ല..)

ഗ്രീഷ്മാതപത്തിന്റെ ദാഹം
പാറിയെത്തും ശിശിരാഭിലാഷം
പൂക്കും വസന്ത ഹർഷം ....
വർഷസന്ധ്യാമൂകാശ്രുഭാരം
അറിയാതെ ദിനരാത്രമേതൊ
പാഴിലച്ചാർത്തു പോൽ വീണൊഴിഞ്ഞു
എന്റെയുള്ളിൽ നിൻ കാൽ ചിലമ്പുണരും വരെ
 (മഴ ഞാൻ അറിഞ്ഞിരുന്നില്ല..)