ആകാശമേഘം ചിറകാക്കി മാറ്റാൻ
ആകാശമേഘം ചിറകാക്കി മാറ്റാൻ
അറിയാത്ത തീരം തേടി പറക്കാൻ
സ്വപ്നദൂരങ്ങൾ പിന്നിടാം
കാണാത്ത ലോകം കാണുവാൻ
കേൾക്കാത്തൊരീണം കേൾക്കുവാൻ (2)
കാണാക്കിനാവിന്റെ കണ്ണാടിമുറ്റത്തെ
കാറ്റിന്റെ തേനൂറും കിന്നാരം കേൾക്കാം
ആരോരും കാണാതെ ആകാശക്കൊമ്പത്തായ്
പൂക്കുന്ന നക്ഷത്രപൂവെല്ലാം നുള്ളാം
ആ വഴി ഈ വഴി ഇടവഴി പെരുവഴി
ഓർമ്മകൾ മാടി വിളിക്കണ മൺവഴി (2)
പരിഭവസന്ധ്യ മറഞ്ഞൊരു പൊൻ വഴി
നീളെ നീളെ കലപില കൂട്ടാം നാം
കാണാത്ത ലോകം കാണുവാൻ
കേൾക്കാത്തൊരീണം കേൾക്കുവാൻ ഹോ..
കാണാത്ത ലോകം കാണുവാൻ
കേൾക്കാത്തൊരീണം കേൾക്കുവാൻ...
വേനല്‍പ്പക്ഷികൾ ഞങ്ങൾ വാനമ്പാടികൾ
പനിനീർത്തുള്ളികൾ നെഞ്ചിൽ നിറയും നിനവുകൾ (2)
മഴവില്ലേൽ മുട്ടുന്ന മഞ്ചാടിക്കുന്നത്തെ
മയില്പീലിക്കുട ചൂടി ഒന്നായ് നടക്കാം
തിങ്കൾക്കിനാവിന്റെ പാൽക്കിണ്ണം കാണുമ്പോൾ
ഓരോരോ തുള്ളിക്കും കൈ നീട്ടി പോകാം
പൂമഴ പുതുമഴ ചെറുമഴ ചിരിമഴ
കിളിയുടെ കൂട്ടിലെ പാട്ടിൻ പാൽമഴ (2)
പരിഭവ വസന്തമാണൊരു പനിമഴ
തെന്നി തെന്നി ഇനി മഴ നനയാം നാം
കാണാത്ത ലോകം കാണുവാൻ ഹേയ്
കേൾക്കാത്തൊരീണം കേൾക്കുവാൻ
(ആകാശ...)