കാണാക്കണ്ണീർ പൂവണിക്കണ്ണിൽ

കാണാക്കണ്ണീർ പൂവണിക്കണ്ണിൽ പൂത്ത നൊമ്പരത്തിൽ
താനേ മിന്നും തൂമെഴുകിൻതിരി നാളമാളുമ്പോൾ
മെല്ലെ ഏതോ സാന്ത്വനമായ് ഏതോ സൗഹൃദമായ്
ഉള്ളിൽ ചേർന്നലിയാൻ നെഞ്ചിൽ പൂത്തുലയാൻ
ഇളമഞ്ഞണിഞ്ഞ തെന്നലേ നീ വാ
(കാണാക്കണ്ണീർ...........)

മിഴികളിൽ ഇതളാടും നിറദീപമേ
നിറയുമൊരിരുൾ മാഞ്ഞു തെളിയില്ലയോ
ശ്രുതികളിലിടറാതെ മധുരാഗമായ്
മനസ്സിലെ ലയവീണ തഴുകില്ലയോ
നിറം കൊണ്ടു നിൽക്കും മഴമുകിലോരമേതോ
കനൽക്കാറ്റിലാടും ചെറു കുനുതാരമായ്
ഇതൾ വീണടർന്നു വാടി നിന്നു പോയ്
(കാണാക്കണ്ണീർ........)

പകലുകൾ തിരിയാളും ചുടുവേനലിൽ
ചിറകുകൾ കരിയുന്ന കിളിയാകവേ
അലകളിലുലയുന്ന ജലയാത്രയിൽ
അലിവുകൾ മെനയുന്ന തുഴ വീഴവേ
കുളിർമാഞ്ഞു  പോകും വനശിശിരങ്ങൾ പോലെ
അകം നൊന്തു പാടും മൃദുസ്വരധാര പ്പോലെ
അലിയാതലിഞ്ഞ മൗനമായ് ഞാൻ
 (കാണാക്കണ്ണീർ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kana Kanneer

Additional Info

അനുബന്ധവർത്തമാനം