പാടൂ താലിപ്പൂത്തുമ്പീ
പാടൂ താലിപ്പൂത്തുമ്പീ മോഹത്തിങ്കൾ വേളിപ്പൂ ചൂടി
ഇന്ദ്രനീല രാവിൻ ഉൾക്കളങ്ങളിന്നിതാ
നിറമാർന്ന സ്വർഗ്ഗവാടിയായ് മധുമാസവേളയായ് നീ (പാടൂ..)
മൂവന്തി പൊയ്കയിൽ നീന്തി വന്നോ
മാനത്തെ സിന്ദൂരം തൊട്ടിരുന്നോ
നിന്നിൽ പ്രണയം തിരയാടുമ്പോൾ
ആതിരതെന്നലിൽ മനമലിഞ്ഞൂ
മല്ലിപ്പൂ നുള്ളിയെൻ കൈ കുഴഞ്ഞൂ
നിന്നെ കാത്തു ഞാൻ നോമ്പിരുന്നൂ(മൂവന്തി,...)
പൊന്നല്ലി തേരുണ്ടോ അല്ലി തേരുണ്ട്
വരമന്ത്ര ചൊല്ലുണ്ടോ മന്ത്രചൊല്ലുണ്ട്
വാലിട്ടെഴുതുന്ന സ്വപ്നങ്ങളായ്
ഇന്നെൻ മൗനം വിടരും നേരം (പാടൂ..)
കൈയ്യെത്താ താരകം കൈ നിറഞ്ഞു
മാനത്തെ കൈ നീട്ടം പറ വഴിഞ്ഞു
തേടും താളം പടമാടുമ്പോൾ
മുന്നാഴി പൂക്കളിൽ തേൻ നിറഞ്ഞു
മുത്തോല താരുണ്യം മെയ് പുണർന്നു
പനിനീർ കൊമ്പിൽ കിളി പാടുമ്പോൾ (കൈയ്യെത്താ..)
മണി വർണ്ണ തെല്ലുണ്ടോ വർണ്ണത്തെല്ലുണ്ട്
പൊന്നോലക്കസവുണ്ടോ ഓലക്കസവുണ്ട്
നൂറു നിറങ്ങളിൽ നിറയുന്നോരെൻ
കരളിൽ സ്നേഹം നുരയും നേരം (പാടൂ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Padoo thalippoothumbi