കതിരോലപ്പന്തലൊരുക്കി

 

കതിരോലപ്പന്തലൊരുക്കി പടകാളി മുറ്റമൊരുക്കി
മാളോര് വരവേൽക്കാനായി
ഉടവാളിൻ തുമ്പത്ത് കുടമുല്ല പൂ വിരിയുന്നേ
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്റെ ഈണം
നാടാകെ പാടാൻ വായോ (കതിരോല...)

വീരാളി പട്ടു ഞൊറിഞ്ഞത് മൂവന്തി ചെമ്മുകിലോ
മുക്കുറ്റി ചാന്തു ചാർത്തും മോഹങ്ങളോ (2)
ആലവട്ടങ്ങളും വെൺ ചാമരങ്ങളും (2)
ആനയും അമ്പാരിയും കൊണ്ടു വായോ (2) [കതിരോല...]

ഏലേലം തോണിയടുത്തത് പൂക്കൈത തീരത്തോ
ഉൾക്കണ്ണിൽ പ്രേമം പൂക്കും ഗ്രാമത്തിലോ (2)
ചിത്തിരപ്പല്ലക്കിൽ മുത്തണി ശയ്യയിൽ (2)
ആർപ്പും കുരവയുമായ് കൊണ്ടു പോകും (2) [കതിരോല...]

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathirola panthal

Additional Info

അനുബന്ധവർത്തമാനം