പുൽക്കൊടി തൻ ചുണ്ടത്തു പെയ്തൊരു

 

 

 

പുൽക്കൊടി തൻ ചുണ്ടത്തു പെയ്തൊരു
കന്നിമഴയുടെ കുന്നിമണികൾ
രത്നങ്ങളായ് ഇന്നെൻ സ്വപ്നങ്ങളായ്
നന്മയുടെ നാടു ചുറ്റി വന്നുവല്ലോ വർണ്ണക്കിളി
കൊന്ന പൂത്ത പൊന്നുഷസ്സിൽ കൂടു കൂട്ടാൻ കൂടു കൂട്ടാൻ (പുൽക്കൊടി..)

ഓരോ നാളും ഓമനിക്കാൻ കൂടെയുണ്ടല്ലോ
കളി വീണ മീട്ടി മീട്ടി വരും കാമനകൾ കാമനകൾ (2)
ആവണി കാറ്റിന്റെ സംഗീതം പൂവണി പാടത്തു മേയുമ്പോൾ
ലോല മനസ്സിൽ നീല സരസ്സിൽ തൂവൽ മിനുക്കി
ഓളപ്പടവിൽ ഇരിക്കുവതെന്നുടെ മോഹമരാളങ്ങൾ (പുൽക്കൊടി...)

ആരോ പാടും ഭൂമിഗീതം കാതിൽ വീഴുമ്പോൾ
മൃദു പാദസരം ചാർത്തി വരും തേനരുവീ തേനരുവീ (2‌)
ഈ വഴി വന്നൊരു ഹേമന്തം നീരാടി നിന്നതു നേരാണേ
ചാരെയെനിക്കായ് തീരമുണർത്തി പീലി വിടർത്തി
താളത്തിലാടി രസിക്കുവതെന്നുടെ മോഹമയൂരങ്ങൾ (പുൽക്കൊടി..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulkodithan

Additional Info

അനുബന്ധവർത്തമാനം