അംബരപ്പൂ വീഥിയിലെ

അംബരപ്പൂ വീഥിയിലെ കുങ്കുമച്ചെപ്പുടഞ്ഞു
ഇന്നിവിടെ നീയണഞ്ഞു പൂവും പ്രസാദവുമായി
മമവാടി തൻ ശ്യാമള ശീതള ച്ഛായയിലോ
മധു നുകരുവാൻ ശ്രുതി പകരുവാൻ നീ വരുമോ

പ്രിയദർശിനീ നീ അണഞ്ഞാൽ പിന്നെനിക്കു ദീപാവലി (2)
രോമഹർഷങ്ങൾ പൂത്തിടുമീ രാഗം
രാപ്പകലില്ലാതെ എത്തിടുമീ എന്നിൽ
ഒരു തെന്നലിൻ താഴെയാ പൂവനം വാടിടുന്നോ
അരുവിയിൽ നീ കുളിച്ചൊരുങ്ങി പോരുകില്ലേ (അംബരപ്പൂ...)

ഓണപ്പൂക്കൾ ചൂടി നിൽക്കും ഓണമൊന്നിൻ ഓർമ്മ പോലെ (2)
നീയെന്റെ ജീവന്റെ ജീവനായ് എന്നും
നീയെന്നും എൻ ജീവരാഗമായ് മുന്നിൽ
സുഖദായിനി ശ്രാവണസന്ധ്യയിൽ പാടിടുന്നോ
കടമിഴിയിലെ കഥകളുമായി പോരുകില്ലേ (അംബരപ്പൂ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.4
Average: 5.4 (5 votes)
Ambarappoo veedhiyil