പട്ടണത്തിലെന്നും

 

പട്ടണത്തിലെന്നും പത്തു നേരം ഈ സൂര്യനുദിക്കും
പട്ടണത്തിലെന്നും പത്തു നേരം ഈ സൂര്യനുദിക്കും
സൂര്യനുദിക്കും...
പട്ടു പോലെ മിന്നും പുത്തൻ വീടും വീട്ടിൽ  മുത്തണിമുറ്റം
മുറ്റത്തുള്ള പന്തലിലെന്നും സ്വർണ്ണം കൊണ്ടു തോരണം കെട്ടും
ആ..ആ..ആ.ആഹാ (പട്ടണത്തിലെന്നും...)

ലല്ലാലല്ല ലാലലല ലല്ലലല്ല
നാട്ടിൻ പുറത്തൊരു പട്ടണം തീർക്കുവാൻ എന്തെല്ലാം ചെയ്തൊരുക്കും
ഞങ്ങൾ എന്തെല്ലാം ചെയ്തൊരുക്കും
മണിക്കായലിൽ ഒരു മന്ദിരം അതിൽ മാലകൾ മോതിരങ്ങൾ
മണിമാലകൾ മോതിരങ്ങൾ
കാറും കളിവീടും പിന്നെ
തേരാപ്പാരാ കൊഞ്ചി നടക്കും ചന്തമുള്ള പെൺ കൊടിമാരും
ചന്തമുള്ള പെൺ കൊടിമാരും തകതോം തകതോം (പട്ടണത്തിൽ..)

പാടത്തെ നെല്ലൊക്കെ വാരിക്കളഞ്ഞൊരു കൊട്ടക കെട്ടിവയ്ക്കാം
സിനിമാ കൊട്ടക കെട്ടിവയ്ക്കാം
മണിമേടകൾ വഴിത്താരകൾ അതിൽ ആയിരം വാഹനങ്ങൾ
ആയിരം വാഹനങ്ങൾ
പാട്ടുംയാട്ടും പിന്നെ മിണ്ടുമ്പോൾ ഇംഗ്ലീഷു ചൊല്ലിനടന്ന്
കണ്ണെറിയും സുന്ദരന്മാരും
സുന്ദരന്മാരോ (പട്ടണത്തിലെന്നും...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pattanathilennum

Additional Info

അനുബന്ധവർത്തമാനം