കണ്ണോടു കണ്ണായ സ്വപ്നങ്ങൾ

 

കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
മോഹങ്ങളിൽ നീരാടുമ്പോൾ
അതിനോരോ ഭാവം  (കണ്ണോടു കണ്ണായ....)

പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്‌
തെന്നലിൽ ഇളകും മലരിൻ തളിരിതൾ
ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ
പുന്നാരം ചൊല്ലി കൊണ്ടാടാൻ വാ
കണ്മണിയേ തിരു പുഞ്ചിരിയിൽ
ചുടു ചുംബന മധു പകരാം   (കണ്ണോടു കണ്ണായ....)

ഒന്നാനാം കുന്നിന്റെ താഴ്‌വാരം
തുമ്പികൾ അലയും പുലരി
തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ
കല്യാണ തേരേറി പോരാമോ
അമ്പലവും അതിനങ്കണവും
നവ മംഗള മലർ ചൊരിയും   (കണ്ണോടു കണ്ണായ....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannodu kannaya swapnangal

Additional Info

അനുബന്ധവർത്തമാനം