മന്ദമന്ദമെൻ താഴും മുഗ്ദ്ധമാം

മന്ദമന്ദമെൻ താഴും മുഗ്ദ്ധമാം
മുഖം പൊക്കി സുന്ദര ദിവാകരൻ
ചോദിച്ചു മധുരമായ്‌
വല്ലതും പറയുവാൻ ആഗ്രഹിക്കുന്നുണ്ടാവാമില്ലയോ
തെറ്റാണൂഹമെങ്കിൽ ഞാൻ ചോദിച്ചീലാ
മഞ്ഞു തുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു
മാഞ്ഞു പോം കവിൾ തുടുപ്പിളവെയിലെന്നോർത്തേ
മാമക പ്രേമ നിത്യ മൂകമായിരിക്കട്ടെ
കോമളനവിടന്നതൂഹിച്ചാലൂഹിക്കട്ടെ
സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ
സ്നേഹത്തിൻ ഫലം സ്നേഹം
ജ്ഞാനത്തിൻ ഫലം ജ്ഞാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Mandamandamen thaazhum mugdamaam