എന്റെ മനോമയീ
എന്റെ മനോമയീ.. മഞ്ജുനീലാമതീ
പല ജന്മങ്ങൾ തൻ ബന്ധം തുടരാൻ വന്നതോ
അറിയാതെ നാം തമ്മിൽ (എന്റെ മനോമയീ...)
മൂകമായ് ജീവനായ് അണയുമ്പോൾ രാഗമായ്
നിനക്കു വേണ്ടി മാറുമോ ഉണരുമെൻ മോഹം (2)
മൃദുലമേതോ. ആഹാ.. തഴുകലാലേ ഓഹോ. .
ഞാൻ നിന്നിലലിയുന്നു ഒരു നാളും പിരിയാതെ
എന്റെ മനോതലം മഞ്ജുനിലാമയം
പല ജന്മങ്ങൾതൻ ബന്ധം തുടരാൻ വന്നതോ
അറിയാതെ നാം തമ്മിൽ (എന്റെ മനോതലം. .)
പീലികൾ പാകിടും തുടുസന്ധ്യാവീഥിയിൽ
നമുക്കു വേണ്ടി താരുകൾ വിതറിടും മാനം (2)
മധുരമേതോ ആഹാ.. മൊഴിയുമായി ഓഹോ. .
നീയെന്നിൽ നിറയുന്നൂ പീയൂഷകണം പോലെ
എന്റെ മനോമയീ.. മഞ്ജുനീലാമതീ
പല ജന്മങ്ങൾ തൻ ബന്ധം തുടരാൻ വന്നതോ
അറിയാതെ നാം തമ്മിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ente manomayee
Additional Info
ഗാനശാഖ: