കന്നിപ്പൊന്നാരക്കിളിയേ
കന്നിപ്പൊന്നാരക്കിളിയേ
കണ്ണിൻ കണ്ണാകും കണിയേ
കരളിനുള്ളിൽ കനകത്തൊട്ടിൽ
നിനക്കു തീർത്തു ആരാരിരോ (2)
താമരക്കണ്ണിൽ തത്തമ്മച്ചുണ്ടിൽ
മുത്തങ്ങൾ ചൂടാനോടി വാ
അമ്മയെ നോക്കി അച്ഛനെ നോക്കി
പിച്ച നടന്നു കൂടെ വാ
(താമരക്കണ്ണിൽ.. )
കിലുങ്ങും കിങ്ങിണിയോ
ചിരിയിൽ പൂത്തിരിയോ
അരുമക്കണ്മണിയേ ആരിരോ
(കന്നിപ്പൊന്നാര...)
മാനത്തെ പൂക്കൾ മാരിവിൽ പൂക്കൾ
മാണിക്യത്തേരിൽ കാണുവാൻ
മുന്തിരിനീരിൽ ചന്ദനച്ചാറിൽ
സ്വപ്നത്തിൽ നീന്തിയുറങ്ങുവാൻ
(മാനത്തെ. . . )
മധുരപൂങ്കുടമോ കവിളിൽ കുങ്കുമമോ
അരുമക്കണ്മണിയേ ആരിരോ
(കന്നിപ്പൊന്നാര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kannipponnarakkiliye