നിൻ മൗനം അതിലൊരു ഗാനം

നിൻ മൗനം അതിലൊരു ഗാനം നിഴലിടും
നിൻ നാണം അതിലൊരു ഈണം
കാവ്യമയീ കുളിരലിയൂ ചിരിമകൾക്കമ്മയായ്
ലല്ലല്ലലം പാടീ എൻ കതിർമനം തേടീ (നിൻ മൗനം...)

ശാലീനതേ നിൻ ശാദ്വലം കണ്ടെൻ
ശാരികപ്പൈതലോ പുളകം കൊണ്ടു (2)
ഗമപാസ രീരീസ ധാനീപധാ ഗാപാധനീ
ജീവിതം നൽകീ ആരോമലാൾ
നിറവും ഉറവും നിറയെ തരുമോമലാൾ 
ഉദയം നവ്യോദയം (നിൻ മൗനം...)

സുഷമേ നിൻ പ്രിയ സാന്ത്വനം കേട്ടെൻ
സ്വപ്നശതങ്ങൾ സാർത്ഥകമായ് (2)
ഗമപാസ രീരീസ ധാനീപധാ ഗാപാധനീ
പുണ്യമായ് പുൽകീ ആരോമലാൾ
കനവും കനിവും ദിനവും തരുമോമലാൾ
ഉദയം നവ്യോദയം (നിൻ മൗനം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin mounam

Additional Info

അനുബന്ധവർത്തമാനം