അനുപമ സ്നേഹ ചൈതന്യമേ

 

അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺ ദീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ സ്നേഹസ്വരൂപാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2)

സർവം ക്ഷമിക്കുന്നവൻ നീ
ഞങ്ങൾക്കു പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ
വന്നീടണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....‌)

നിൻ ദിവ്യ സ്നേഹം നുകരാൻ
ഒരു മനസ്സായൊന്നു ചേരാൻ (2)
സുഖവും ദുഃഖവും പങ്കിടുവാൻ
തുണയേകണമേ നാഥാ
തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....‌)

---------------------------------------------------------------------

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Anupama sneha

Additional Info

അനുബന്ധവർത്തമാനം