വെള്ളിനിലാ തുള്ളികളോ

വെള്ളിനിലാ തുള്ളികളോ
കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ
പൊൻ തൂവലിൽ
വിലോലമാം പൂമഞ്ഞിൽ
തലോടലായ് പാടാൻ വാ
ഏതോ പ്രിയഗീതം  (വെള്ളിനിലാ..)

മറഞ്ഞു നിന്നതെന്തിനെൻ
മനസ്സിലെ കുങ്കുമം
തളിർ വിരൽത്തുമ്പിനാൽ
കവർന്നു നീയിന്നലെ
ജന്മ തടങ്ങളിലൂടെ വരും
നിൻ കാല്പാടുകൾ പിൻ തുടരാൻ
പിന്നെ മനസ്സിലലിഞ്ഞുരുകും
നിന്റെ പ്രസാദം പങ്കിടുവാൻ
മഞ്ഞിതൾ മൂടുമൊരോർമ്മകളിൽ ഒരു
പൊൻ തിരിയായ് ഞാൻ പൂത്തുണരാൻ (വെള്ളിനിലാ..)

വിരിഞ്ഞൊരെൻ മോഹമായ്
വരം തരാൻ വന്നു നീ
നിറഞ്ഞൊരെൻ കൺകളിൽ
സ്വരാഞ്ജനം ചാർത്തി നീ
എന്റെ കിനാക്കുളിരമ്പിളിയേ
എന്നെയുണർത്തും പുണ്യലതേ
തങ്കവിരൽ തൊടുമാനിമിഷം
താനെയൊരുങ്ങും തംബുരുവേ
പെയ്തലിയുന്ന പകൽ മഴയിൽ
ഒരു പാല്‍പ്പുഴയായ് ഞാൻ വീണൊഴുകാം (വെള്ളിനിലാ...)

-----------------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Vellinila thullikalo

Additional Info

അനുബന്ധവർത്തമാനം