വലം പിരി ശംഖിൽ പുണ്യോദകം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)

 

വലമ്പിരിശംഖിൽ പുണ്യോദകം
ഉദയാദ്രിയിൽ സൂര്യഗായത്രി സൂര്യഗായത്രി
കാമവും കർമ്മവും ലോപ
മോഹങ്ങളും ധർമ്മമായ് തുയിലുണരാൻ
ഉഷസ്സേ അനുഗ്രഹിക്കൂ (വലം പിരി...)

പാദങ്ങൾ പതിക്കും പാപങ്ങൾ പോലും
ഭൂമിമാതാവേ പൊറുക്കേണം നിന്റെ (2)
വാക്കിന്റെ മുൾ മുന തൊടുമ്പോൾ
മാനസപ്പൂക്കളേ ക്ഷമിച്ചു കൊള്ളേണം
പുതിയ പ്രതീക്ഷയാം പൊൻ മുകുളങ്ങൾ
തെന്നലേ തൊട്ടുണർത്തേണം (വലമ്പിരി...)

തൂമഞ്ഞു തുള്ളി താമര ഇതൾ പോൽ
ദൈവമേ കാത്തു കൊള്ളേണം ഞാനാം (2)
ഓരോ കാലടി  ചോടിലും പൊൻ കതിർപ്പീലികൾ ചൊരിയേണം
മനസാ വാചാ ഞാൻ ചെയ്ത പാ‍പങ്ങൾ
അമ്മേ പൊറുത്തു കൊള്ളേണം (വലമ്പിരി...)

----------------------------------------------------------------------