കണികൾ നിറഞ്ഞൊരുങ്ങി

കണികള്‍ നിറഞ്ഞൊരുങ്ങീ
മണമോലും കാറ്റു വീശീ (2)
ഒരു വസന്തം വാതില്‍ തുറന്നൂ
ഉള്ളില്‍ ഉണരുന്ന സ്വരങ്ങളില്‍
ഉതകുന്ന ശ്രുതിയില്‍
കളമൊഴി പാടാത്ത കിളികളുണ്ടോ 
(കണികള്‍...)

കൂട്ടിന്നൊരിണക്കിളി വന്നു കാറ്റത്തൂഞ്ചലാടി
നീ കൂടെ വിളയാടാന്‍ പോരുന്നില്ലേ (2)
നാമാരെന്നറിയതെ നാണം മറച്ചു വച്ചു
ആനന്ദം നുകരാന്‍ വായോ
കൂവല്‍ കുരലില്‍ തേനൊലി ചൊല്ലില്‍
നീ വീണ്ടും പാടാന്‍ വരൂ 
(കണികള്‍...)

പൂവിട്ട വസന്തശ്രീ വീളെ വര്‍ണ്ണം വാരി വീശി
തോരാതെ മധു തൂകും ഈ വേളയില്‍ (2)
ആരോരും നിനയാതെ അന്യോന്യം അറിഞ്ഞു നാം
ഈ ഇളം തണലില്‍ ചേരാം
കൊക്കില്‍ കൊക്കുരുമ്മി ഒട്ടിയിരുന്നു കൊണ്ടു
എന്തെല്ലാം കൈമാറും നാം 
(കണികള്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanikal niranjorungi

Additional Info