കസ്തൂരി മണക്കണ മണവാട്ടി

കസ്തൂരി മണക്കണ മണവാട്ടി - ഇവൾ
കത്തുന്ന സുബർക്കത്തിൻ വിളക്കല്ലേ
കണ്മണിയാമഴകല്ലേ
കന്നിനിലാക്കുളിരല്ലേ
പൊന്നഞ്ചുമാരോമലേ ആഹ
പൊന്നഞ്ചുമാരോമലേ
ചിപ്പി തന്നൊരു മുത്തല്ലേ
ചെപ്പിനുള്ളിലെ മണിയല്ലേ
ചെല്ലപ്പൂങ്കവിളില്ലേ
മുല്ലപ്പൂഞ്ചിരിയില്ലേ
നക്ഷത്രക്കണ്ണും ഇല്ലേ ആഹ
നക്ഷത്രക്കണ്ണും ഇല്ലേ

അൻപുറ്റ സുൽത്താന്റെ ജോറുള്ള വരവിത് കണ്ടോ
ആണുങ്ങടെ നിരയിലൊരുത്തൻ മണിമണിപോലെ
മാരന്റെ കണ്ണീന്ന് കളിയമ്പുകളുതിരുമ്പോൾ
കന്നിപ്പെൺകൊടിയുടെ നെഞ്ചിൽ
പൂ പെയ്യുന്നു
(കസ്തൂരി മണക്കണ...)

മൈലാഞ്ചിക്കൈ കൊട്ടി
മാണിക്ക്യത്തരിവള മുട്ടി
മൊഞ്ചത്തികൾ കളി പറയുന്നൂ കിലുകിലനേ
കല്ല്യാണപ്പെണ്ണിന്റെ കവിളത്തൊരു പനിനീർപ്പൂ
നാണപ്പുതു പൂവിൽകൂടെ പൂന്തേനെത്തി
(കസ്തൂരി മണക്കണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kasthoori manakkana

Additional Info

Year: 
1984