പൂവാം മഞ്ചലിൽ മൂളും തെന്നലേ

പൂവാം മഞ്ചലിൽ മൂളും തെന്നലെ
കുളുർത്തേൻ കിനാവേ വരൂ നീ
തൈ തൈ തൈ താളം
താളത്തിൽ മേളം
മേളം തുള്ളി വാ
താളം തുള്ളി വാ
കുളിർത്തേൻ കിനാവേ വരൂ നീ

പൊന്നാവണിപ്പാടങ്ങളിൽ
നീന്താനോടി വാ
ഒന്നാം മലർക്കനിയ്ക്കു നീ
തേനും  കൊണ്ടു വാ
കൈകൊട്ടിപ്പാടാൻ
കൊ കോർത്തു പാടാൻ
മെയ്യോടു മെയ്യായ് മേളത്തിലാടാൻ
തെയ്യ തെയ്യ തെയ് തെയ്
തെയ്യ തെയ്യ താളം താ (പൂവാം മഞ്ചലിൽ..)

ഒരായിരം വർണ്ണങ്ങളീ
മണ്ണിൽ തൂകി വാ
ഓരായിരം ഈണങ്ങളീ
നെഞ്ചിൽ തൂകി വാ
മാണിക്ക്യക്കുന്നിൽ
മയിലാടും കുന്നിൽ
മാനോടും തോപ്പിൽ മന്ദാരത്തോപ്പിൽ
തെയ്യ തെയ്യ തെയ് തെയ്
തെയ്യ തെയ്യ താളം താ (പൂവാം മഞ്ചലിൽ..)

-------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovaam manjalil

Additional Info