വഴിമാറ്‌ വഴിമാറ്

വഴി മാറ്‌ വഴിമാറ്‌  ഞാൻ വരണൊണ്ട് പാവം
പണിയാളുടെ പന്തളരാജൻ വരണൊണ്ട്
കുടമാറ്റ് കൊടിയേറ്റ് പട കൂട്ട് ഈ
പങ്കപ്പാടുകൾ പങ്കിലകാലം ഉത്സവമായ് മാറ്റ്
ചിന്നച്ചിരുതേ മരുതേ
ചക്കക്കുരുവും പകരം തിരുമന്തിക്കിനി(2) (വഴിമാറ്‌..)

പഞ്ഞമാസപ്പട്ടിണിക്കൊരു കൊട്ടുകൊടുക്കാം
ചത്തു പോയൊരു ചെട്ടിയാരുടെ കൂരയൊരുക്കാം
മുട്ടി നിൽക്കും ചിട്ടിയോ പൊടി തട്ടിയെടുക്കാം
മുട്ടനാടിന്നു തട്ടു മേഞ്ഞൊരു കൂടുമൊരുക്കാം
മൂത്ത മോളെ പെണ്ണു കാണാൻ താലി കെട്ടാൻ കാലമായ്
കാലി മേയ്ക്കും കണ്ണനല്ലേ കണ്ണു വെയ്ക്കും കള്ളനായ്
പല ചാക്കിൽ മണലുണ്ടെ ഒരു വണ്ടിപ്പൊന്നുണ്ടേ
തൂമ്പായും തോളേറ്റികുത്തിമറിക്കടാ പൊന്നളിയാ (വഴിമാറ്‌..)

ചാന്തു പൊട്ടും ചന്ദനവും വള വാങ്ങി വരുമ്പം
ചന്ദനത്തിരി പോലെ കത്തണ ചാന്തയെ വേൾക്കാം
ചക്കിലാട്ടും ചാലിയന്നൊരു മുണ്ടു കൊടുക്കാം
ചക്കരച്ചിപ്പെണ്ണിനിന്നൊരു തോട കൊടുക്കാം
ആറ്റുവക്കിൽ കാറ്റുപായിൽ രാവുറങ്ങാൻ നേരമായ്
ആയിരം കൈത്താളമേളം കേട്ടുറങ്ങാൻ കാലമായ്
പല ചാക്കിൽ മണലുണ്ടെ ഒരു വണ്ടിപ്പൊന്നുണ്ടേ
തൂമ്പായും തോളേറ്റികുത്തിമറിക്കടാ പൊന്നളിയാ (വഴിമാറ്‌..)

--------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vazhimaaru vazhimaaru

Additional Info

അനുബന്ധവർത്തമാനം