അമ്മയെന്ന വാക്കു കൊണ്ട്
അമ്മയെന്ന വാക്കു കൊണ്ട് പൂജ ചെയ്തിടാം
അമ്മയെന്ന വീണ കൊണ്ട് പാട്ടു മീട്ടിടാം
നെഞ്ചിലെ പാലമൃതേകി വേനലിൽ തണലായി
എന്റെയീ ജന്മം നിന്നു പൊള്ളും മരുയാത്രയിൽ
ആദ്യം നീ ഹരിശ്രീയായ് നാത്തുമ്പിൽ
അറിവായ് നീയകമിഴിയിൽ
പിന്നേ നീ സ്വരമഴയായ് ഇടനെഞ്ചിൽ
സംഗീതം മുറജപമായ്
കാറ്റിൽക്കെടാതെ കൈത്തിരിനാളമായ്
കാവൽ ഇരുന്നെന്റെ കാൽക്കൽത്തലോടീ
മായാത്ത കണ്ണീരു മറ്റാരും കാണാതെ
ചുണ്ടിൽ പകരും കനലാണു നീ (അമ്മയെന്ന....)
എന്നും ഞാനുണരുമ്പോൾ നിൻ രൂപം
പൂവിതളായ് തെളിയേണമേ
എന്നും ഞാൻ പാടുമ്പോൾ നിൻ നാമം
കീർത്തനമായ് തോന്നേണമേ
അറിയാതെ ഞാൻ ചെയ്തോരപരാധമെല്ലാം
അലിവോടെ തീർത്തെന്നെ പുൽകേണമേ
നീ തന്ന നേരിന്റെ തീരാത്ത മോഹത്തിൽ
തനിയേ ഒഴുകും പുഴയാണു ഞാൻ (അമ്മയെന്ന...)
---------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ammayenna vakku kondu
Additional Info
ഗാനശാഖ: