മാൻകുട്ടി മൈനക്കുട്ടി
മാൻ കുട്ടി മൈനക്കുട്ടി മഴ കാക്കും മയിലിൻ കുട്ടി ഓയ്യാ...
മാനത്തേ തങ്കക്കട്ടി മുകിലാട്ടും തിങ്കൾക്കുട്ടീ ഓയ്യാ
ഒരു കുറി കണ്ടൂ കുനുകുനെ ഞൊറി കണ്ടൂ
മുകിൽ മുടിയാടും തളയൊടു വള കണ്ടൂ ഓയ്യാ ഓയ്യാ ഹോയ് (മാൻകുട്ടി...)
കോടിപ്പാവുണ്ടേ മൂടുവാൻ നിന്നെ
വെള്ളിത്തുമ്പത്തോടത്തുമ്പാൽ കാതിൽ ഞാത്തുണ്ടേ
മേടക്കാറ്റുണ്ടേ വീശുവാൻ നിന്നെ
ഓടത്തണ്ടിൽ പാടി തീർക്കാൻ നാടൻ പാട്ടുണ്ടേ
ചെമ്മാനച്ചാന്തും പൊട്ടും ചെമ്പട്ടും ചേലത്തുമ്പും
ആരോരും മുത്തം വയ്ക്കും മഞ്ചാടിചിറ്റും ചരടും
മിന്നാപ്പൊന്നാം നിന്നെ മിന്നാരത്തുമ്പേറ്റി
പുന്നാരക്കാറ്റൂഞ്ഞാൽ തൊട്ടിൽ മിന്നിപ്പാറാല്ലോ (മാൻകുട്ടി...)
ആലിൻ കൊമ്പത്തെ പീലിവാൽ പൂവേ
കണ്ണും കണ്ണും മെയ്യും തമ്മിൽ കൂനിക്കൂടേറാം
സർപ്പം പാട്ടുണ്ടേ സന്ധ്യയാം കാവിൽ
പുള്ളോപ്പെണ്ണേ തഞ്ചിക്കൊഞ്ചി നെഞ്ചിൽ കൊത്താതെ
കണ്ണാടിച്ചെപ്പിനുള്ളിൽ കൈതപ്പൂക്കാടിനുള്ളിൽ
കല്യാണത്തപ്പും തകിലും കാമപ്പൂവമ്പിൻ വമ്പും
കാറ്റിൻ തൂവൽ തേടി കാണാച്ചിന്തും പാടി
കണ്ണിൽ കണ്ണിൽ കണ്ണേ നിന്നെ കണ്ടെ പോരാമോ (മാൻകുട്ടി...)
-------------------------------------------------------------------------------------------