തിരിയെരിയുന്നൊരു സൂര്യൻ

തിരിയെരിയുന്നൊരു സൂര്യൻ ദൂരേ
തിരയുടെ തേങ്ങലിൽ വീണു
പകലിനെ നോക്കിക്കരയാൻ പാവം
പാർവ്വണ ചന്ദ്രൻ മാത്രം (തിരിയെരിയുന്നൊരു...)

കളപ്പുരക്കോണിൽ ഒരു കുഞ്ഞിക്കിളിയായ്
കുറുകുന്ന നൊമ്പരമേ
കരിയില മൂടുമീ കാവിലെയരയാലിൽ
ഇണയുടെ കാവൽച്ചിറകെവിടെ
ഇന്നു നിൻ മനസ്സിലെ മഴയെവിടെ (തിരിയെരിയുന്നൊരു...)

ഇലപ്പുല്ലുപായിൽ തനിച്ചിരിക്കുന്നു നീ
ഒരു സ്വർണ്ണനാഗിനിയായ്
തപസ്സിന്റെ ദാനമാം ശിരസ്സിന്റെ മാണിക്യം
മനസ്സിന്റെ കാട്ടിൽക്കളഞ്ഞുവെന്നോ
ഇന്നു നീ ഏകയായ് കരഞ്ഞുവെന്നോ  (തിരിയെരിയുന്നൊരു...)

--------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiriyeriyunnoru Sooryan

Additional Info