പിറന്നപ്പോൾ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു
നരജന്മനാടകത്തിലാദ്യന്തമിടയ്ടെ
നരജന്മനാടകത്തിലാദ്യന്തമിടയ്ടെ
മുഴങ്ങുന്ന പല്ലവി കരച്ചില്‍ മാത്രം - ഇതില്‍
സുഖമെന്ന മരുപ്പച്ചയെവിടേ - എവിടേ എവിടേ
വിധിയെന്ന ചതുരംഗക്കളിക്കാരന്‍ - മുന്നില്‍
പതിവായി കളിയാടാനിരിക്കുന്നൂ
സുഖദുഖക്കള്ളികളിലിടക്കിടെ മനുഷ്യരെ
നിരത്തുന്നു നീക്കുന്നു വെട്ടിമാറ്റുന്നൂ - വെട്ടിമാറ്റുന്നൂ
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു
നരനിതില്‍ വെറുമൊരു കരു മാത്രം ഈ -
പ്രപഞ്ചം വിധിയുടെ കളം മാത്രം
ചിരിക്കലും മദിക്കലും കണ്ണീരൊഴുക്കലും
കളിക്കാരന്‍ വരയ്ക്കുന്ന കള്ളിയില്‍ മാത്രം -
കള്ളിയില്‍ മാത്രം
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു