കാണാനഴകുള്ളൊരു തരുണൻ

കാണാനഴകുള്ളൊരു തരുണൻ
കാമിനിയെ നോക്കിയിരിക്കേ (2)
ചേണുറ്റ കണ്മുനയെഴുതും
ചെറുകഥയുടെ പേരെന്ത് (2)
പ്രേമം - പ്രേമം
കാണാനഴകുള്ളൊരു തരുണൻ
കാമിനിയെ നോക്കിയിരിക്കേ 

പുന്നാരം ചൊല്ലും പുരുഷൻ
പുളകത്തിൻ പൂവമ്പയ്കെ (2)
മന്ദാരക്കവിളിലുദിക്കും മഴവില്ലിൻ പേരെന്ത് (2)
നാണം - നാണം
കാണാനഴകുള്ളൊരു തരുണൻ
കാമിനിയെ നോക്കിയിരിക്കേ

കല്പനയുടെ കടലിൻ കരയിൽ
കൈകോർത്തവർ ലാത്തും നേരം (20
പുഷ്പിതമാമാശയിലണയും
പൂമ്പാറ്റയതേതാണ് (2)
സ്വപ്നം ...സ്വപ്നം

മധുവിധുവെ സ്വപ്നം കണ്ടും
മണിയറയെ സ്വപ്നം കണ്ടും (2)
ചിന്തയുടെ ഭിത്തിയിലെഴുതും
ചിത്രത്തിൻ പേരെന്ത് (2)
മോഹം - മോഹം

കാണാനഴകുള്ളൊരു തരുണൻ
കാമിനിയെ നോക്കിയിരിക്കേ 
ചേണുറ്റ കണ്മുനയെഴുതും
ചെറുകഥയുടെ പേരെന്ത് 
പ്രേമം - പ്രേമം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaananazhakulloru

Additional Info

അനുബന്ധവർത്തമാനം