കസ്തൂരിമുല്ലതൻ കല്യാണമാല
കസ്തൂരിമുല്ലതൻ കല്യാണമാല ചാർത്താൻ
കൽക്കണ്ടമാവല്ലോ മണവാളൻ (2)
പച്ചമുരിക്കിന്മേൽ പടർന്നു ചുറ്റീടുമോ
പിച്ചകവല്ലിതൻ പിഞ്ചുകൈകൾ (കസ്തൂരി..)
പഞ്ചവർണ്ണക്കിളിക്ക് പഞ്ജരം വയ്ക്കുവാൻ
ചന്ദനമരത്തിന്റെ ഹൃദയം വേണം (2)
കള്ളിമുൾച്ചെടിയെന്നും കൈനീട്ടി ക്ഷണിച്ചാലും (2)
കണ്മണിപൈങ്കിളി പറന്നു പോകും (കസ്തൂരി..)
പവിഴവും പൊന്നും ചേർന്നാൽ പരമസുന്ദരമാല്യം
കനകവും കല്ലും ചേർന്നാൽ മണൽ മാത്രം (2)
അഴകുമഴകും ചേർന്നാൽ മിഴികൾക്കലങ്കാരം (2)
നിയതിതൻ സനാതന നിയമമേവം (കസ്തൂരി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kasthoori mullathan
Additional Info
ഗാനശാഖ: