പൂമാലകൾ പുതിയ മാലകൾ
പൂമാലകൾ - പുതിയ മാലകൾ
മധുമാസറാണി തീർത്ത മാരിവില്ലുകൾ
മാലകൾ - മാലകൾ - വരിക വരിക വാങ്ങുവാൻ
പൂമാലകൾ പുതിയ മാലകൾ
മധുമാസറാണി തീർത്ത മാരിവില്ലുകൾ
സുഗന്ധം മായും മുൻപേ വാങ്ങീടുവിൻ
വസന്തം പോകും മുമ്പേ ചൂടീടുവിൻ
പ്രണയലീലക്കായ് മാലയിതാ
രമണപൂജക്കായ് മാലയിതാ
മാലകൾ - മാലകൾ - വരിക വരിക വാങ്ങുവാൻ
പൂമാലകൾ പുതിയ മാലകൾ
മധുമാസറാണി തീർത്ത മാരിവില്ലുകൾ
വണ്ടുകൾ തൊട്ടിടാത്ത വർണ്ണമാലകൾ
തണ്ടുലയും താമരപ്പൂവല്ലിമാലകൾ
മലരണിക്കാടു തന്ന മല്ലിമാലകൾ
മധുവിധു നാളിനായ് മുല്ലമാലകൾ
മാലകൾ - മാലകൾ - വരിക വരിക വാങ്ങുവാൻ
പൂമാലകൾ പുതിയ മാലകൾ
മധുമാസറാണി തീർത്ത മാരിവില്ലുകൾ
മാലകൾ - മാലകൾ - വരിക വരിക വാങ്ങുവാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poomaalakal puthiya maalakal
Additional Info
ഗാനശാഖ: