ഒരു പൂമഴയിലേയ്ക്കെന്നപോലെ

ഒരു പൂമഴയിലേയ്ക്കെന്ന പോലെ
എൻ ഹൃദയത്തിലേക്കു നീ ചായുമ്പോൾ(2)
തളിരില നീർത്തുന്ന ഹരിതകമല്ലേ (2)
മുകുളമായ് വിടരുന്നതെന്നിൽ പ്രിയതേ
മധുരമായ് നിറയുന്നതെന്നിൽ (ഒരു......)

വിരലുകൊണ്ടു നിൻ കുറുനിര കോതി
അലസമായ് എത്തിയ മന്ദസമീരൻ
ആ...ആ...ആ...ആ.....(2)
അടിമുടിയുലയും ആവണിയായി
മലരിടും മന്ദാരമായി.............
നീയെൻ അസുലഭ മാധവമായി (ഒരു.....)

മിഴികളിലഞ്ജനമുകിലുകളാടും
മകരനിലാവിൻ‌റെ ചന്ദനഗന്ധം(2)
ഉടലിലുലാവും ആതിരയായി
തരളിത കാമനയായി.......
നീയെൻ മുരളിയിൽ മോഹനമായി (ഒരു....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Oru poo mazhayile

Additional Info

അനുബന്ധവർത്തമാനം