എന്തേ ഇന്നും വന്നീലാ

മയ്യണിക്കണ്ണിൻ‌റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത്
കസ്തൂരി നിലാവിൻ‌റെ കനവു പുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ ആ...ഉറങ്ങാതിരുന്നോളേ

എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ (എന്തേ ഇന്നും)

മണിവള തിളങ്ങണ കൈയാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ് (മണിവള)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
ഓ വിളക്കിൻ‌റെ നാളം പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ ഓ... കളിയാടിപ്പാടാൻ നേരമായ്

എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായി മാത്രം തുറക്കാം ഞാൻ (2)
നിൻ മിഴിയാകും മധുപാത്രത്തിലെ (2)
മാസ്മരമധുരം മുകരാം ഞാൻ (2)

(മണിവള തിളങ്ങണ) (എന്തേ ഇന്നും)

മധുവർണ്ണപ്പൂവല്ലേ - ഹായ്
നറുനിലാപൂമോളലല്ലേ - ഹായ് ഹായ് (മധു)
മധുരപ്പതിനേഴിൽ - ലങ്കിമറിയുന്നോളോ (2)
ലങ്കിമറിയുന്നോളോ ലങ്കീമറിയുന്നോളോ

നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2)
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2)
നിർവൃതിയെല്ലാം പകരാം ഞാൻ (2)

(എന്തേ ഇന്നും വന്നീലാ)(മണിവള)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthe innum vannila

Additional Info

അനുബന്ധവർത്തമാനം