സ്വപ്നമന്ദാകിനി തീരത്തു പണ്ടൊരു
സ്വപ്നമന്ദാകിനീ തീരത്തു പണ്ടൊരു
സ്വര്‍ഗ്ഗവാതില്‍പ്പക്ഷി കൂടുവെച്ചു
ആശതന്നപ്പൂപ്പന്‍ താടികള്‍ ശേഖരി-
ച്ചാശിച്ചപോലൊരു കൂടു തീര്‍ത്തു
കൂടുവിട്ടെങ്ങും പോയില്ല -വന്നു
കൂട്ടുകാരാരും വിളിച്ചില്ല
ഏതോ നിഗൂഢമാം മോഹത്തിന്‍ പൊന്മുട്ട
കാതരയായവള്‍ സൂക്ഷിച്ചു
താരുണ്യചൈത്രം വന്നപ്പോള്‍ ഭൂമി
താരും തളിരുമണിഞ്ഞപ്പോള്‍
അക്കരപ്പച്ചയില്‍ നിന്നുമവളൊരു
സ്വര്‍ഗ്ഗസംഗീതം കേട്ടുണര്‍ന്നു
ആ വനഗായകസംഗീതം കേട്ടു
പാവം പാറിപ്പറന്നുപോയി
ആശ്രിതനവന്‍ പുഴപിന്നിട്ടു ചെന്നപ്പോള്‍
അക്കരപ്പച്ച മരുപ്പച്ച
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
swapna mandakini