വിഫലം വിഫലം എല്ലാം വിഫലം
വിഫലം വിഫലം എല്ലാം വിഫലം
നിന്നിൽ പൂത്ത മലരുകൾ വിഫലം
നീ നോറ്റ നോമ്പുകൾ വിഫലം
കുഞ്ഞിക്കാലു കാത്തതു വിഫലം
വിഫലം വിഫലം
ഇനിയേതോ നിന്റെ ലക്ഷ്യം
ഇനിയേതോ നിന്റെ മാർഗ്ഗം (2)
ഇനിയേതോ നിഴലീ വഴിയിൽ
ഇനിയേതോ തണലീ മരുവിൽ (വിഫലം...)
കനിയായിടാത്ത പുഷ്പം
കണ്ണീരിൽ കരിഞ്ഞു പോയി (2)
ഇണയില്ല തുണയുമില്ല (2)
ഇനിയെങ്ങോ നിന്റെ യാത്ര (വിഫലം...)
സഫലം സഫലം സർവ്വം സഫലം
നിൻ പൂങ്കിനാക്കൾ സഫലം
ആശാസുമങ്ങൾ സഫലം
നിൻ മോഹജാലം സഫലം
ആദ്യരാത്രി കാത്തു നിൽപൂ
പ്രേമതീരം കാത്തു നിൽപൂ
മണവാട്ടീ ഇതിലേ
മണിമാരൻ അതിലേ അതിലേ (സഫലം...)
ഇൻഷാ അല്ലാ സൗഭാഗ്യങ്ങൾ
പുഷ്പവൃഷ്ടി ചെയ്തിടേണം
ഇനി ജന്മം സഫലം സഫലം
ഇനി ജീവിതമാകെ മധുരം മധുരം (സഫലം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vifalam vifalam
Additional Info
ഗാനശാഖ: