ആദ്യചുംബനത്തിൽ

ആദ്യചുംബനത്തിൽ എന്റെ
അമൃതചുംബനത്തിൽ 
ഒഴുകിയാത്മാവിൽ
ദിവ്യപ്രേമസംഗീതം 
പധസ പധഗരിസ 
ആ....
സരിപ സരിധപമാ
ആ....
ഗമധനിരിനിധപ രിപമാഗാ
ആ.....
ആദ്യചുംബനത്തില്‍ എന്റെ 
അമൃതചുംബനത്തില്‍
ഒഴുകിയാത്മാവില്‍ 
ദിവ്യപ്രേമസംഗീതം

പല്ലവി ഞാനായ് സഖീ
അനുപല്ലവി നീ കാമിനീ (2)
രണ്ടു ഹൃദയസ്പന്ദനം
നവതാളമായ് ആ ഗീതിയിൽ
പുതിയ രാഗഭാവലയങ്ങൾ
പുളകമായി ജീവനിൽ
മദകരമൊരു മധുരിമതൻ
മധുലഹരിയിൽ മുഴുകി നാം
ആ.....ആ.........
ആദ്യചുംബനത്തില്‍ 
എന്റെ അമൃതചുംബനത്തില്‍
ഒഴുകിയാത്മാവില്‍
ദിവ്യപ്രേമ സംഗീതം

കാലവീഥിയിൽ പൂത്തു നിന്നൊരു
സ്വപ്നതരുവിൻച്ഛായയിൽ (2)
നീലവാനിൽ നിന്നിറങ്ങിയ
ദേവനന്ദന ശാരിക
ഇണയുമൊത്തു കൂടുകൂടി
നവ്യപ്രണയ ശാഖയിൽ
മൃദുപവനനിലൊഴുകുന്നു
അവരുടെ സുരസംഗീതം (ആദ്യ,...)

Aadhya Chumbanathil | Swantham Sharika Malayalam Movie Song,