ആ വിരൽ നുള്ളിയാൽ
ആ വിരൽ നുള്ളിയാൽ പൊന്നിൻകുടം
ഈ വിരൽ നുള്ളിയാൽ തങ്കക്കുടം
അച്ഛന്റെ മൂക്കും അമ്മതൻ കണ്ണും
അച്ചിൽ വാർത്തൊരു തിങ്കൾമുഖം (ആ വിരൽ...)
പൂമൊട്ടാവുമ്പോൾ മടിയിൽ വെയ്ക്കാം
പൂച്ചെടിയാവുമ്പോൾ എന്തു ചെയ്യും (2)
ഒളിച്ചിട്ടും മറച്ചിട്ടും ഫലമില്ല
പച്ച പുളി കഴിച്ചിരുന്നതും
ഞാൻ കണ്ടേ.. ഞാൻ കണ്ടേ
രാരീരാരീരാരീരാരീ രോ (2)
തട്ടാനെ വരുത്തണം തീർക്കേണം
തരിവള മണിവള പൊന്നരഞ്ഞാൺ (2)
പത്താം മാസത്തിൽ പടച്ചോൻ തരുമൊരു
പൊട്ടിക്കരയുന്ന മുത്തുക്കുടം
മുത്തുക്കുടം (ആ വിരൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aa viral nulliyaal