ഈ മരുഭൂവിൽ പൂമരമെവിടെ

Ee Marubhoovil
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ആ....ആ....ആ....ആ....
ആ....ആ....ആ....ആ....
ഈ മരുഭൂവിൽ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ

ഈ മരുഭൂവിൽ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ

നിഴലേകാനെൻ പാഴ്ത്തടി മാത്രം
വിഫലം സ്വപ്നം കാണുന്നൂ
ആ....ആ‍....ആ....ആ....
നിഴലേകാനെൻ പാഴ്ത്തടി മാത്രം
വിഫലം സ്വപ്നം കാണുന്നൂ
നിൻ പൂഞ്ചിറകാകെ കരിയുന്നൂ

ഈ മരുഭൂവിൽ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ

മേലേ കനൽമഴ തൂകും വാനം
താഴേ കാനൽനീർ മാത്രം
ആ....ആ‍....ആ‍....ആ
മേലേ കനൽമഴ തൂകും വാനം
താഴേ കാനൽനീർ മാത്രം
തണലില്ലാത്തൊരു മണൽ മാത്രം

ഈ മരുഭൂവിൽ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ

Ee Marubhoovil Poomaram Video Song || Swantham Sharika Movie Scenes

1984ൽ കെ ജെ യേശുദാസിന് മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് ലഭ്യമായ ഗാനം
ചേർത്തതു്: Kiranz
കമന്റുകൾ: 0
more ...